നാമകരണജപം

സ്നേഹപിതാവായ ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു. അങ്ങയുടെ എളിയ ദാസിയായ കോളേത്താമ്മവഴി അങ്ങു ഞങ്ങൾക്കു നൽകുന്ന അനുഗ്രഹങ്ങളെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു. ജീവിത്തത്തിന്റെ എല്ലാ പ്രതിസന്ധികളിലും പ്രത്യേകിച്ച്, രോഗാവസ്ഥയിലും ഏകാന്തതയിലും അങ്ങയുടെ തിരുവിഷ്ടത്തിനു പൂർണമായി കീഴ്‌വഴങ്ങി ജീവിച്ച കോളേത്താമ്മയുടെ ജീവിതമാതൃക ഞങ്ങൾക്കും പ്രചോദനമാകട്ടെ. നിസ്സാരകാര്യങ്ങളിലൂടെ മറ്റുള്ളവർക്ക് ധാരാളം നന്മകൾ ചെയ്ത്, ജീവിതം ധന്യമാക്കിയ കോളേത്താമ്മയുടെ തീഷ്ണത ഞങ്ങളുടെ അനുദിന ജീവിത്തത്തിലുണ്ടാകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. കാരുണ്യവാനായ ദൈവമേ, അങ്ങയുടെ മഹത്വത്തിനായി കോളേത്താമ്മ അൾത്താരയിൽ വണക്കപ്പെടുന്നതിന് ഇടയാക്കണമേ. ഈ അമ്മയുടെ മാദ്ധ്യസ്ഥംവഴി ഞങ്ങൾ അപേക്ഷിക്കുന്ന ഈ പ്രത്യേക അനുഗ്രഹം………………… അങ്ങ് ഞങ്ങൾക്കു നൽകണമേ. ഈ അപേക്ഷകൾ കർത്താവീശോമിശിഹായുടെ നാമത്തിൽ പിതാവേ, അങ്ങേക്കു ഞങ്ങൾ സമർപ്പിക്കുന്നു. ആമ്മേൻ.MESSAGES

മരുഭൂമിയിലെ ഏകാന്തതയിൽ ലോകസുഖങ്ങളും മനുഷ്യ സാമിപ്യവും വെടിഞ്ഞ് തങ്ങളുടെതന്നെ ആത്മ ശുദ്ധീകരണവും ലോക നന്മയും ലക്ഷ്യമാക്കി ജീവിച്ച മരുഭൂമിയിലെ പിതാക്കന്മാരോടൊപ്പം എണ്ണപ്പെടേണ്ട ജീവിതമാണ് കൊളേത്താമ്മയുടേത്. ദൈവ സാന്നിധ്യത്തിന്റെ അടയാളമായിരുന്നു അമ്മയുടെ ജീവിതം. ദിവ്യകാരുണ്യ ഭക്തിയും ശുദ്ധീകരണാത്മാക്കളോടുള്ള സ്നേഹവും പ്രാർത്ഥന വഴിയായുള്ള മിഷനറി ചൈതന്യവും കൊളേത്താമ്മയുടെ ജീവിതത്തിലെ എടുത്തു പറയത്തക്ക സവിശേഷതകളാണ്.Mar Joseph Kallarangattu

ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും” എന്ന തിരുവചനം തന്റെ ജീവിതത്തിൽ അനുനിമിഷവും നിറവേറ്റിയ വലിയ വിശുദ്ധയായിരുന്നു മണിയംകുന്നിലെ ബ. കൊളേത്താമ്മ. “എന്റെ സഹോദരീ, എനിക്ക് വലിയ കാര്യങ്ങളൊന്നും ചെയ്യാനാവില്ല, ചെറിയ കാര്യങ്ങൾ ഞാൻ ചെയ്തു തരാം” എന്ന് ജീവിതകാലത്ത് പറഞ്ഞിരുന്ന അമ്മ ഇന്ന് നിസ്സാര കാര്യങ്ങളുടെ മധ്യസ്ഥ എന്നാണ് അറിയപ്പെടുന്നത്. നിശ്ശബ്ദ സഹനത്തിലൂടെ വിശുദ്ധിയുടെ നാർദീൻ പരിമളം പരത്തുന്ന കൊളേത്താമ്മയുടെ ജീവിതം നമ്മുക്കേവർക്കും മാതൃകയാണ്.

Sr. Jessy Maria

അൽഫോൻസാമ്മയെക്കാൾ ഏറെ സഹിച്ച വ്യക്തിയാണ് ബ. കൊളേത്താമ്മ. സഹനങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയപ്പോഴും തന്റെ പ്രിയപ്പെട്ട ഈശോയോടുള്ള സ്നേഹവും സ്വാതന്ത്ര്യവും അവൾ കൈവിട്ടില്ല. മാരകമായ രോഗാവസ്ഥയിലും ഏകാന്താതതയിൽ തനിച്ച് താമസിക്കേണ്ടി വന്നപ്പോഴും ദൈവഹിതത്തിന് മുന്നിൽ അമ്മ ശിരസ്സ് കുനിച്ചു. അമ്മയുടെ മാധ്യസ്ഥം തേടി വിദൂര ദേശങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടെ എത്തുന്നു. ധാരാളം പേർ ഭൌതീകവും ആത്മീയവുമായ അനുഗ്രഹങ്ങൾ ലഭിച്ചതായി സാക്ഷ്യപ്പെടുത്തുന്നു.Fr Cyriac Kochukaippettiyel

Latest News